ഒരു സ്മാർട്ട് ആപ്ലിക്കേഷൻ വഴി ദുബായിൽ താമസക്കാർക്ക് അവരുടെ വീട്ടിലേക്ക് താൽക്കാലിക റോഡിന് വേണ്ടി അഭ്യർത്ഥിക്കാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇന്ന് ആർ. ടി. എ പോസ്റ്റ് ചെയ്ത ട്വീറ്റിൽ, താമസക്കാരോട് അവരുടെ വീട്ടിലേക്ക് താൽക്കാലികമായി നിർമ്മിക്കേണ്ട റോഡ് ആവശ്യമുണ്ടോ എന്ന് ആർടിഎ ചോദിച്ചു, അതിനായി കരിങ്കല്ല് സ്ഥാപിക്കുന്നതിന് ആപ്പ് വഴി അപേക്ഷിക്കാമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. ആർടിഎയുടെ വെർച്വൽ അസിസ്റ്റന്റായ മഹ്ബൂബ് ഉപയോഗിച്ച് തരീജ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
സേവനം ആവശ്യമുള്ളവർക്ക് ആറ് ഘട്ടങ്ങളിലായാണ് ഈ പ്രയോജനം ലഭിക്കുക. ആപ്പ് വഴി അപേക്ഷിക്കേണ്ട വിധം താഴെ പറയുന്ന പ്രകാരമാണ്.
കോർപ്പറേറ്റ് സേവനങ്ങളുടെ സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്തശേഷം സേവനങ്ങളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്നതിന് അവ വായിച്ചതിനുശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം.
പിന്നീട് ട്രാഫിക്കും റോഡുകളും തിരഞ്ഞെടുക്കുക, തുടർന്ന് തരീജിൽ പോകുക. തുടർന്ന് Click on Apply അനുസരിക്കുക. പിന്നീട് വിവരങ്ങൾ പൂരിപ്പിക്കുക, ആവശ്യമായ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുക, തുടർന്ന് ക്ലിക്കുചെയ്ത് അത് അയയ്ക്കുക. ഫ്യുച്ചർ റഫറൻസിനായി ഇടപാട് സ്ഥിരീകരണ വിശദാംശങ്ങൾ സേവ് ചെയ്യുകയും വേണം.
താമസക്കാർ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, അഫെക്ഷൻ പ്ലാനിന്റെ പകർപ്പ്, (ദുബായ് മുനിസിപ്പാലിറ്റി ഫാം എന്ന് തരംതിരിച്ചിട്ടുള്ള ഒരു സൗകര്യത്തിനാണ് റോഡ് സേവനം നൽകുന്നതെങ്കിൽ) ഫാമിനുള്ളിൽ വില്ല കെട്ടിടം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും നൽകേണ്ടതുണ്ട്. റസിഡൻഷ്യൽ വില്ലകൾക്ക് മുഴുവൻ ഈ പ്രക്രിയയും സൗജന്യമാണ്.
Do you want to create a temporary road to your home via “Tareej Service”?
Contact Mahboub via RTA website https://t.co/d59n6xYb3x or #RTA app to request the service, and don't forget to attach the required documents. #YourComfortMatters
Download it now: https://t.co/IXBCijsCUp pic.twitter.com/ICt7GWGGLl— RTA (@rta_dubai) June 11, 2022