Search
Close this search box.

ഛത്തിസ്ഗഢിൽ കുഴൽക്കിണറിൽ വീണ പതിനൊന്നുകാരനെ 104 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിന് ശേഷം രക്ഷപ്പെടുത്തി

ഛത്തിസ്ഗഢിൽ കുഴൽക്കിണറിൽ വീണ പതിനൊന്നുകാരനെ 104 മണിക്കൂറിന് ശേഷം രക്ഷപ്പെടത്തി. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച രക്ഷാപ്രവർത്തനമാണ് ചൊവ്വാഴ്ച രാത്രിയോടെ ഫലപ്രാപ്തിയിലെത്തിയത്.

ജൻഗിർ ചമ്പ ജില്ലയിലെ രാഹുൽ സാഹു എന്ന കുട്ടിയാണ് വീടിന് പിന്നിൽ കളിക്കുന്നതിനിടെ 80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണിരുന്നത്. കിണറിന്‍റെ 60 അടി താഴെയായിരുന്നു കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. ജൂണ്‍ 10 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കായിരുന്നു അപകടം നടന്നത്. 104 മണിക്കൂർ നീണ്ട് നിന്ന രക്ഷാപ്രവർത്തനത്തിൽ 500 ഓളം രക്ഷാപ്രവർത്തകരാണ് പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്)യ്ക്കൊപ്പം സൈന്യവും പോലീസും ദൗത്യത്തിൽ പങ്കെടുത്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts