യുഎഇയിൽ വ്യാഴാഴ്ച ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നും പ്രവചനമുണ്ട്. ഇന്ന് പൊതുവെ തെളിഞ്ഞ ആകാശമായിരിക്കും. എന്നിരുന്നാലും ചില മേഘങ്ങൾ ഉച്ചയോടെ കിഴക്കോട്ട് ദൃശ്യമാകും.
നാളെ വെള്ളിയാഴ്ച രാവിലെയോടെ, പടിഞ്ഞാറോട്ട്, പ്രത്യേകിച്ച് കടലിന് മുകളിൽ, നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. വെള്ളിയാഴ്ച രാവിലെയോടെ അറേബ്യൻ ഗൾഫിൽ പടിഞ്ഞാറോട്ടും ഒമാൻ കടലിൽ ചെറുതായും ക്രമേണ പ്രക്ഷുബ്ധമായേക്കും.