ദുബായിലെ പുസ്തക ആകൃതിയിലുള്ള മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി (MBRL) ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
54,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഏഴ് നിലകളിലും ഒമ്പത് ലൈബ്രറികളിലുമായി 30 ഭാഷകളിലായി 1.1 മില്ല്യൺ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അറബ് മേഖലയിലെ ഏറ്റവും വലിയ ലൈബ്രറിയിൽ എല്ലാവർക്കുമായി പല അറിവുകളും ഒരുക്കിയിട്ടുണ്ട്.
ലൈബ്രറിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്, എന്നാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ https://mbrl.ae/ എന്നതിൽ രജിസ്റ്റർ ചെയ്യണം അല്ലെങ്കിൽ ആപ്പ് ഡൗൺലോഡ് ചെയ്യണം.
തിങ്കൾ മുതൽ ശനി വരെ (വെള്ളി ഒഴികെ ) രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവർത്തനസമയം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനസമയം. ഞായറാഴ്ചകളിൽ അവധിയായിരിക്കും.
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. മെമ്പർഷിപ്പ് നിരക്കുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഇത് പോക്കറ്റ് ഫ്രണ്ട്ലി ആയിരിക്കുമെന്നാണ് ലൈബ്രറി അധികൃതർ അറിയിക്കുന്നത്.