അബുദാബി അൽ സഹിയ മേഖലയിലെ 30 നില കെട്ടിടത്തിൽ തീപിടിത്തത്തിൽ 19 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. അൽ സഹിയ മേഖലയിലെ 30 നിലകളുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്, മുൻകരുതൽ നടപടിയായി കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് അധികൃതരുമായി ഏകോപിപ്പിച്ച് ടീമുകൾ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങൾ മാത്രം പരിശോധിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
#AbuDhabiPolice and Civil Defence teams continue to deal with a fire in a 30-storey building in the Al Zahia area. The building has been evacuated to ensure the safety of tenants.
@adcda997 pic.twitter.com/3DWjRWMIzp— شرطة أبوظبي (@ADPoliceHQ) June 17, 2022