Search
Close this search box.

വാക്സിൻ എടുക്കാതെ തന്നെ പ്രവാസികൾക്ക് ഇപ്പോൾ വരാം : പ്രഖ്യാപനവുമായി സൗദി അറേബ്യ

Expatriates can now come without getting vaccinated -Saudi Arabia with the announcement

കോവിഡിനെതിരായ എല്ലാ നിയന്ത്രണങ്ങളും രാജ്യം അടുത്തിടെ എടുത്തുകളഞ്ഞതിനാൽ, കോവിഡിനെതിരെ വാക്സിനേഷൻ ആവശ്യമില്ലാതെ തന്നെ പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കാനും പോകാനും കഴിയുമെന്ന് സൗദി അറേബ്യ അറിയിച്ചു.

എന്നിരുന്നാലും രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നതിന്, പ്രവാസികൾക്ക് സാധുവായ വിസകളും പാസ്‌പോർട്ടുകളും ഉണ്ടായിരിക്കണമെന്നും അവർ പോകുന്ന രാജ്യങ്ങളിലെ പ്രവേശന നിബന്ധനകൾ പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പറഞ്ഞു.

അതേസമയം, സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻലിച്ചു. കൂടാതെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്നു എന്നാ മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും സൗദി ഒഴിവാക്കിയിട്ടുണ്ട്. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്നാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മക്ക, മദീന പള്ളികളില്‍ മാസ്‌ക് ഇപ്പോഴും അത്യാവശ്യമാണെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts