ലോകമെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ എയർ സുവിധ പോർട്ടൽ രജിസ്ട്രേഷൻ നടപടികൾ നിർത്തലാക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞതായി റിപ്പോർട്ട്.
“അന്താരാഷ്ട്ര ട്രാഫിക്ക് വർദ്ധിക്കുന്നതിനനുസരിച്ച് വിമാനയാത്രയുടെ സൗകര്യം വർദ്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ എയർ സുവിധ ആവശ്യകതകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. എന്നാൽ ഓഗസ്റ്റിൽ പരിപാടി അവലോകനം ചെയ്ത് ഇത് തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മറുപടി നൽകിയിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അന്താരാഷ്ട്ര കോവിഡ് -19 നമ്പറുകൾ നിരീക്ഷിക്കുന്നതിനാൽ തീരുമാനം എടുക്കുന്നതിന് കുറഞ്ഞത് രണ്ട് മാസമെങ്കിലും എടുത്തേക്കാം.
2020 ഓഗസ്റ്റിൽ അവതരിപ്പിച്ച എയർ സുവിധ പോർട്ടൽ, വിദേശത്ത് നിന്നുള്ള യാത്രക്കാർ ഇന്ത്യൻ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്നുള്ളത് നിർബന്ധമാണ്.