പറന്നുയരുന്നതിനിടെ എന്‍ജിന്‍ ഭാഗത്ത് തീ : സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി : യാത്രക്കാർ സുരക്ഷിതർ

Passengers on a SpiceJet flight were rescued on Sunday after the plane caught fire mid-air.

പറന്നുയരുന്നതിനിടെ എന്‍ജിന്‍ ഭാഗത്ത് തീപിടിച്ചതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. പട്‌നയിലാണ് സംഭവം. 185 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

12.10ന് പട്നയിലെ ജയ്പ്രകാശ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം വിമാനത്തിന്റെ ഫാനിന് തീപിടിച്ചു. വിമാനത്തിന്റെ ഫാനില്‍ തീ ആളിപ്പടരുന്നത് താഴെ നിന്ന് ആളുകള്‍ കണ്ടിരുന്നു.

ബിഹ്ത എയര്‍ഫോഴ്സില്‍ ഇറക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും പിന്നീട് പട്നയിലെ ജയപ്രകാശ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടേക്ക് ഓഫിനിടെ വിമാനത്തില്‍ വലിയ ശബ്ദം ഉണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!