പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തുകളഞ്ഞുകൊണ്ട് ശ്രീലങ്കയിൽ ഭരണഘടനാ ഭേദഗതി പാസാക്കി

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജിക്കായി രാജ്യമൊട്ടാകെ പ്രക്ഷോഭം തുടരുമ്പോൾ അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തുകളഞ്ഞുകൊണ്ടും പ്രസിഡന്റിനെയും മന്ത്രിസഭയെയും പാർലമെന്റിന്റെ നിയന്ത്രണത്തിലാക്കിക്കൊണ്ടും ശ്രീലങ്കയിൽ ഭരണഘടനാ ഭേദഗതി പാസാക്കി. സർവാധികാരങ്ങളും പ്രസിഡന്റിനു നൽകുന്ന 20–ാം ഭേദഗതിയിലൂടെ വരുത്തിയ മാറ്റങ്ങൾ റദ്ദാക്കുന്നതാണ് പുതിയ ഭേദഗതി.

ഇപ്പോഴത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ 2015 ൽ കൊണ്ടുവന്ന 19–ാം ഭേദഗതിയിൽ പരമാധികാരം പാർലമെന്റിനായിരുന്നു. അതിനെ മറികടക്കാനാണ് 2020 ൽ രാജപക്സെ 20–ാം ഭേദഗതി കൊണ്ടുവന്നത്.

അതേസമയം, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫിസിലേക്കുള്ള വഴിയടച്ചു സമരം ചെയ്ത ബുദ്ധസന്യാസിമാരും സ്ത്രീകളും ഉൾപ്പെടെ 21 പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രസിഡന്റ് രാജപക്സെയുടെ 73–ാം ജന്മദിനമായ ഇന്നലെ ദുഃഖാചരണം നടത്താൻ സമരക്കാർ ആഹ്വാനം ചെയ്തിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഏപ്രിൽ 9നു തുടങ്ങിയ സമരമാണ് കൂടുതൽ‌ ജനപങ്കാളിത്തത്തോടെ ഇപ്പോഴും തുടരുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!