ഹജ്ജ് സീസണിൽ ജിദ്ദയിലേക്കും മദീനയിലേക്കും 30 ലധികം വിമാനസർവീസുകളുമായി എമിറേറ്റ്‌സ്

Emirates operates more than 31 flights to Jeddah and Madinah during Hajj season

തീർഥാടകരെ കൊണ്ടുപോകുന്നതിനായി എമിറേറ്റ്‌സ് വരാനിരിക്കുന്ന ഹജ് സീസണിൽ ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാനസർവീസുകൾ നടത്തും.

തീർത്ഥാടകരെ എത്തിക്കുന്നതിനായി എമിറേറ്റ്‌സ് ജിദ്ദയിലേക്ക് മുപ്പതിലധികം വിമാനങ്ങളും ജൂൺ 23 മുതൽ ജൂലൈ 20 വരെ മദീനയിലേക്ക് ദിവസേന ഇരട്ടി വിമാനങ്ങളും വിന്യസിക്കും. എമിറേറ്റ്‌സിന്റെ സ്ഥിരമായി ഷെഡ്യൂൾ ചെയ്യുന്ന സേവനങ്ങൾക്ക് സമാന്തരമായി ഈ സേവനങ്ങൾ പ്രവർത്തിക്കും

സൗദി അറേബ്യ ഈ വർഷത്തെ ഹജ്ജ് പങ്കാളിത്തം ഏകദേശം ഒരു ദശലക്ഷത്തോളം തീർഥാടകരിലേക്ക് വിപുലീകരിച്ചിട്ടുണ്ട്. ഈ വർഷം, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, നൈജീരിയ, തുർക്കി, ഈജിപ്ത്, എത്യോപ്യ, മലേഷ്യ, യുകെ, യുഎസ്, യുഎഇ, അൾജീരിയ എന്നിവിടങ്ങളിൽ നിന്ന് ഹജ്ജ് യാത്രയ്ക്ക് എമിറേറ്റ്സിന് ശക്തമായ ഡിമാൻഡ് ലഭിച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!