റോഡിന്റെ തെറ്റായ വശത്ത് കൂടി മദ്യപിച്ച് വാഹനമോടിച്ച് ഇലക്ട്രിക് ഗേറ്റിൽ ഇടിച്ച ബ്രിട്ടീഷ് പൗരന് ദുബായ് കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു.
42 കാരനായ ബ്രിട്ടീഷ് പൗരൻ വാഹനത്തിൽ കയറുന്നതിന് മുമ്പ് ഗണ്യമായ അളവിൽ മദ്യം കഴിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇയാൾ അശ്രദ്ധമായി വാഹനമോടിച്ച് വസ്തുവകകൾക്ക് നാശം വരുത്തുന്നത് ബർ ദുബായിൽ പോലീസ് കണ്ടെത്തി.മദ്യലഹരിയിലായിരുന്ന ബ്രിട്ടീഷ് പൗരൻ ട്രാഫിക്കിന് നേരെ കാർ ഓടിക്കുകയായിരുന്നുവെന്നും ചുവന്ന ലൈറ്റിന് മുന്നിൽ നിർത്താതെ വന്ന് ഇലക്ട്രിക് ഗേറ്റിൽ ഇടിക്കുകയായിരുന്നുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. തുടർന്ന് ദുബായ് ട്രാഫിക് കോടതി ഒരു മാസത്തെ തടവിന് ശിക്ഷിക്കുകയും ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
യു എ ഇയിൽ മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ ലഹരിയിലായിരിക്കുമ്പോൾ വാഹനമോടിച്ചാൽ തടവിന് ശിക്ഷിക്കപ്പെടും, അല്ലെങ്കിൽ 20,000 ദിർഹത്തിൽ കുറയാത്ത പിഴയും അടക്കേണ്ടിവരും പബ്ലിക് പ്രോസിക്യൂഷൻ പറയുന്നു.