ഭൂകമ്പത്തിൽ 1000 ലധികം പേർക്ക് ജീവഹാനി : അഫ്ഗാൻ ജനതയോട് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് യുഎഇ

Earthquake kills more than 1,000- UAE extends condolences to Afghan people

തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ചതിൽ അഫ്ഗാൻ ജനതയോട് ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും യുഎഇ അറിയിച്ചു.

വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഫ്ഗാൻ ജനതയോടും ഈ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു, കൂടാതെ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 1000-ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തപ്പോൾ അഫ്ഗാനിസ്ഥാനിൽ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ഭൂകമ്പമാണ് ബുധനാഴ്ചയുണ്ടായതെന്ന് സ്ഥിരീകരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts