Search
Close this search box.

വിമാനയാത്രയുടെ ബോർഡിംഗ് പാസ് ഫോട്ടോകളോ യാത്രാ പദ്ധതികളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് : യു എ ഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്.

വേനലവധിക്കാലത്ത് ദുബായിൽ ഏറ്റവും തിരക്കേറിയ യാത്രാ സീസൺ പ്രതീക്ഷിക്കുന്നതിനാൽ, യാത്രക്കാർക്ക് അവരുടെ ബോർഡിംഗ് പാസിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഒരു പ്രമുഖ വ്യക്തി തന്റെ യാത്രാ പദ്ധതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം ആ വ്യക്‌തിയെ കൊള്ളയടിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അതിന്റ അടിസ്ഥാനത്തിലാണ് പോലീസ് യു എ ഇയിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.

ബോർഡിംഗ് പാസുകളിൽ ബാർ കോഡുകളും മറ്റ് വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ദുബായ് പോലീസിലെ സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സയീദ് അൽ ഹജ്‌രി പറഞ്ഞു. ഐഡന്റിറ്റി മോഷണം നടത്താനും കുറ്റകൃത്യങ്ങൾ ചെയ്യാനും ഗുണ്ടാസംഘങ്ങൾ ഈ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചേക്കാം, ഓഫീസർ മുന്നറിയിപ്പ് നൽകി.
തങ്ങൾ ഫസ്റ്റ് ക്ലാസിലോ ബിസിനസ്സ് ക്ലാസിലോ ആണ് യാത്ര ചെയ്യുന്നതെന്ന് കാണിക്കാനും അവരുടെ ബോർഡിംഗ് പാസുകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും പലരും ഇഷ്ടപ്പെടുന്നു. പക്ഷെ കുറ്റവാളികൾക്ക് തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഈ യാത്രക്കാർ മനസ്സിലാക്കുന്നില്ലെന്ന് കേണൽ അൽ ഹജ്‌രി വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts