കഴിഞ്ഞ ഫെബ്രുവരിയിൽ അജ്മാനിൽ വിദ്യാർത്ഥി മരണപ്പെട്ട കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്കൂൾ ബസ് ഡ്രൈവർക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. മരണപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന് ഡ്രൈവർ 2 ലക്ഷം ദിർഹം നൽകുകയും വേണം.
യെമനിൽ നിന്നുള്ള 12 വയസ്സുള്ള ഷെയ്ഖ ഹസ്സൻ എന്ന പെൺകുട്ടിയാണ് ഉമ്മു അമ്മാർ സ്കൂളിൽ നിന്നും അജ്മാനിലെ ഹമീദിയ ഏരിയയിലെ വീടിന് സമീപം സ്കൂൾ ബസിൽ നിന്ന് ഇറങ്ങി നടന്നപ്പോൾ ഡ്രൈവർ പെൺകുട്ടിയെ ശ്രദ്ധിക്കാതെ ബസ് ഇടിച്ചു കയറ്റുകയായിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയ്ക്ക് തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. 2022 ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് 3.48ഓടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ ബസിൽ സൂപ്പർവൈസർ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായി എന്ന് മാത്രം തിരിച്ചറിഞ്ഞ ഡ്രൈവറെ അജ്മാൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് എമിറേറ്റിൽ സ്‌കൂൾ പിക്ക് അപ്പ്, ഡ്രോപ്പ് സമയങ്ങളിൽ പോലീസ് പട്രോളിംഗ് വർധിച്ചിട്ടുണ്ട്. പിക്ക്-അപ്പ്, ഡ്രോപ്പ് പോയിന്റുകളിൽ പോലീസ് പട്രോളിംഗ് നിർത്തി വിദ്യാർത്ഥികൾ സ്‌കൂളിലെത്തി സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.