ദുബായ് വാർത്ത നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

The winners of the Dubai News competition were announced.

ദുബായ് വാർത്ത അടുത്തിടെ നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

ദുബായ് വാർത്തയും ദുബായ് സിലിക്കൺ ഒയാസിസിലെ ആയുർട്രീറ്റ് ആയുർവേദിക് ക്ലിനിക്കും സംയുക്‌തമായി ചേർന്ന് നടത്തിയ മത്സരത്തിൽ ഷമീർ എം. എ, റഫീഖ് ചാത്തേരി, ജിജോ ജെയിംസ്, ആഷിഫ് അബ്ദുൾ, സുലൈമാൻ എന്നിങ്ങനെ 5 പേർ വിജയികളായി. 5 പേർ ക്കും ആയുർട്രീറ്റിന്റെ 500 ദിർഹത്തിന്റെ ട്രീറ്റ്മെന്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുക.

ദുബായ് വാർത്തയും റാസ് അൽ ഖൈമയിലെ സിറ്റി സ്റ്റേ ബീച്ച് ഹോട്ടൽ അപ്പാർട്ട്മെന്റസും സംയുക്‌തമായി നടത്തിയ മത്സരത്തിൽ നിഷാദ് ഒ. എം , സരുൺ. എ എന്നിങ്ങനെ 2 പേരും വിജയികളായി. ഇവർക്ക് 99 ദിർഹത്തിന്റെ ഭക്ഷണമുൾപ്പെടെയുള്ള സിറ്റി ബീച്ച് ഹോട്ടലിലെ ഫുൾ ഡേ സ്റ്റേ പാക്കേജ് ആണ് സമ്മാനമായി ലഭിക്കുക.

ദുബായ് വാർത്തയും ദുബായിലെ സ്കൈ ഡേ ട്രാവൽ & ടൂറിസവും സംയുക്‌തമായി ചേർന്ന് നടത്തിയ മത്സരത്തിൽ ഗ്രേസ് വർഗീസ്, സുഹൈൽ മഠത്തിൽ എന്നിങ്ങനെ 2 വിജയികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് നാട്ടിലേക്കുള്ള അപ്പ് & ഡൗൺ ട്രാവൽ ടിക്കറ്റാണ് സമ്മാനമായി ലഭിക്കുക.

ദുബായ് വാർത്തയും മെഗാ സ്റ്റാർസ് ജൂവല്ലേഴ്‌സും സംയുക്‌തമായി ചേർന്ന് നടത്തിയ മത്സരത്തിൽ ലീന മനുവാണ് വിജയിയായിരിക്കുന്നത്. ലീനക്ക് 2500 ദിർഹം വിലമതിക്കുന്ന ഒരു ഡയമണ്ട് റിംഗ് ആണ് സമ്മാനമായി ലഭിക്കുക.

സമ്മാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദുബായ് വാർത്തയുടെ 055 7002 876 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

https://www.facebook.com/watch/?v=1000771527260365

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!