അഫ്ഗാനിസ്ഥാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിലെ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതുവരെ 1,150 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വ്യക്‌തമാകുന്നത്. ഭൂകമ്പ ദുരന്തത്തില്‍ കുറഞ്ഞത് 1,500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും റോഡുകളും മൊബൈല്‍ ഫോണ്‍ ടവറുകളും പൂര്‍ണ്ണമായും തകര്‍ന്നതായി രക്ഷാപ്രവര്‍ത്തകർ പറയുന്നു. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ ഈ ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. നൂറുകണക്കിനാളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.