യു എ ഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 1,722 കടന്നു. ഇന്ന് 2022 ജൂൺ 26 ന് പുതിയ 1722 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1572 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
1722 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 938,759 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,311 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,572 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 919,155 ആയി. 204,040 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,722 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 17,293 സജീവ കോവിഡ് കേസുകളാണുള്ളത്.