തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും. വരും ദിവസങ്ങളിലും ആഴ്ചകളിലും സൗദി അറേബ്യയിലേക്കുള്ള ഇസ്ലാമിക തീർത്ഥാടനത്തിനായി യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്തതുമായ എയർപോർട്ട് അനുഭവം ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് എയർപോർട്ടുകളിലെ ഹജ് കമ്മിറ്റി അറിയിച്ചു.
ദുബായ് സർക്കാർ പ്രതിനിധി സംഘത്തോടൊപ്പം ദുബായ് വിമാനത്താവളത്തിൽ നിന്നും മദീനയിലേക്ക് പുറപ്പെടുന്ന ആദ്യത്തെ ഔദ്യോഗിക ഹജ്ജ് വിമാനം സൗദിയ ജൂൺ 30 ന് സർവീസ് നടത്തും.
ദുബായ് പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ് കസ്റ്റംസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ഫ്ലൈ ദുബായ്, എമിറേറ്റ്സ്, സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നിവയുൾപ്പെടെയുള്ള പ്രധാന സേവന പങ്കാളികളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ദുബായ് എയർപോർട്ട് ഹജ് കമ്മിറ്റി അടുത്തിടെ യോഗം ചേർന്നിരുന്നു.