മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

A father and son drowned while teaching their son to swim

കണ്ണൂര്‍ പന്നിയോട്ട് നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തില്‍ മുങ്ങി മരിച്ചു. ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകന്‍ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്.

വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഷാജിയും മുങ്ങിമരിക്കുകയായിരുന്നു.

ഇന്നു രാവിലെ കുളത്തില്‍വച്ച് ഷാജി മകനെ നീന്തല്‍ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ചക്കരക്കല്‍ സിഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്കു മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!