കാസർകോട് കുമ്പളയില്‍ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ഉപ്പള സ്വദേശികളായ അസീസ്, റഹീം എന്നിവരെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി 13 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് 4.5 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൃത്യവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
പ്രവാസിയായിരുന്ന മുഗു റോഡിലെ അബൂബക്കർ സിദ്ദിഖിനെ ഒരു സംഘം ഞായറാഴ്ച്ചയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. വിദേശത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. ഗുണ്ടാസംഘം വിദേശത്തായിരുന്ന സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളെ തടങ്കലിലാക്കിയാണെന്ന് പൊലീസ് പറഞ്ഞു.