fbpx
Info UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ ഇന്ന് പുതിയതായി 1,769 കോവിഡ് കേസുകൾ കൂടി : 2 കോവിഡ് മരണങ്ങളും #JUNE29

uae covid 19 updates_june29

യു എ ഇയിൽ ഇന്നും പ്രതിദിന കോവിഡ് കേസുകൾ 1,750 കടന്നു. ഇന്ന് 2022 ജൂൺ 29 ന് പുതിയ 1,769 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,674 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.

1,769 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 944,022 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,315 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,674 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 924,192 ആയി. 192,567 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,769 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 17,515 ജീവ കോവിഡ് കേസുകളാണുള്ളത്.

 

error: Content is protected !!