വ്യാജ കല്ലുകളും ലോഹങ്ങളും കണ്ടെത്താൻ ഇപ്പോൾ പുതിയ പരിശോധനാ സംവിധാനം ദുബായ് മുനിസിപ്പാലിറ്റിയുടെ ദുബായ് സെൻട്രൽ ലബോറട്ടറി (DCL) വികസിപ്പിച്ചിട്ടുണ്ട്. ഈ പരിശോധനാ സംവിധാനത്തിലൂടെ ദുബായിൽ നിന്ന് വാങ്ങുന്ന രത്നക്കല്ലുകൾ, വിലയേറിയ ലോഹങ്ങൾ, ആംബർ കല്ലുകൾ എന്നിവയുടെ ആധികാരികത അറിയാൻ കഴിയും
ലബോറട്ടറി വിദഗ്ധർ ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത വിവിധ ടെസ്റ്റുകളിലൂടെ വാങ്ങുന്ന രത്നങ്ങളുടെ ഗുണനിലവാരത്തെയും യഥാർത്ഥതയെയും കുറിച്ച് ഉപഭോക്താക്കളെ അറിയിക്കും. സംസ്കരിച്ചതും ശുദ്ധീകരിക്കാത്തതുമായ ആമ്പർ കല്ലുകൾ തമ്മിൽ വേർതിരിച്ചറിയാനും സാധിക്കും.