ദുൽ ഹജ്ജ് മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല ജൂൺ 29 ബുധനാഴ്ച സൗദി അറേബ്യയിൽ കണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യയിലെ താമിർ ഒബ്സർവേറ്ററിയിൽ നിന്ന് ഇന്ന് വൈകുന്നേരം ഇസ്ലാമിക മാസമായ ദു അൽ ഹിജ്ജയുടെ ചന്ദ്രക്കല ദൃശ്യമായതിനാൽ ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹയുടെ ( ബലിപെരുന്നാൾ ) ആദ്യ ദിവസമായിരിക്കും.
ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ഇന്ന് (ജൂണ്‍ – 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ (ജൂണ്‍ – 30) തുടങ്ങുകയും ചെയ്യും. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്‍തിരുന്നു.