യു എ ഇയിലെ 2022 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ജൂലൈ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.63 ദിർഹമായിരിക്കും, ജൂൺ മാസത്തെ 4.15 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈ മാസത്തിൽ വർദ്ധനവ് ആണ് രേഖപ്പെടുത്തുന്നത്.
ജൂലൈ മാസത്തിൽ 95 സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 4.52 ദിർഹമായിരിക്കും, ജൂൺ മാസത്തിൽ ഇതിന് ലിറ്ററിന് 4.03 ദിർഹമായിരിന്നു.
ജൂലൈ മാസത്തിൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ലീറ്ററിന് 4.44 ദിർഹമായിരിക്കും, ജൂൺ മാസത്തെ 3.96 ദിർഹമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിൽ വിലയിൽ കൂടുതലാണ് രേഖപ്പെടുത്തുന്നത്.
അതേസമയം ഡീസലിന് ജൂൺ മാസത്തിലെ 4.14 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈ മാസത്തിൽ 4.76 ദിർഹം നൽകേണ്ടി വരും. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ പെട്രോൾ – ഡീസൽ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
أسعار الوقود الشهرية: أسعار الوقود لشهر يوليو 2022 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
Monthly Fuel Price Announcement:
July 2022 fuel prices released by the #UAE Fuel Price Follow-up Committee pic.twitter.com/2vE4WBTfTu— Emarat (امارات) (@EmaratOfficial) June 30, 2022