യു എ ഇയിൽ ഇന്നും പ്രതിദിന കോവിഡ് കേസുകൾ 1,750 കടന്നു. ഇന്ന് 2022 ജൂൺ 30 ന് പുതിയ 1,778 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,657 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.
1,778 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 945,800 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,316 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,657 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 925,849 ആയി. 288,743 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,778 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 17,635 സജീവ കോവിഡ് കേസുകളാണുള്ളത്.