ബലിപെരുന്നാളിനോടനുബന്ധിച്ച് യു എ ഇയിൽ സ്വകാര്യ മേഖലയ്ക്കുള്ള നാല് ദിവസത്തെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു.
ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്കുള്ള അവധി ലഭിക്കുക.
സ്വകാര്യമേഖലയിലെ ജോലികൾ ജൂലൈ 12 ചൊവ്വാഴ്ച പുനരാരംഭിക്കും.