കന്നുകാലി ഫാമുകളിലെ തൊഴിലാളികളും അബുദാബിയിലെ മൃഗ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന വെറ്ററിനറി ഡോക്ടറും ഏതെങ്കിലും മൃഗത്തിന് കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്നുവെങ്കിൽ ഉടൻ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
”ലോകമെമ്പാടും, പ്രത്യേകിച്ച് യൂറോപ്പിൽ, കുരങ്ങുപനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടികളുടെ ഭാഗമായി, ഒരു മൃഗത്തിന് കുരങ്ങുപനി ബാധിച്ചതായി സംശയം തോന്നിയാൽ ക്ലിനിക്കുകളും ആശുപത്രികളും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയിലെ ഓപ്പറേഷൻസ്, സൈബർ സെക്യൂരിറ്റി എന്നിവയുടെ കേന്ദ്രത്തെ അറിയിക്കണം” അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
097128182888 അല്ലെങ്കിൽ 0971558003860 എന്നീ നമ്പറുകളിലൂടെ അതോറിറ്റിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.