നാളെ ജൂലൈ 1 മുതൽ, യുഎഇ ഊർജ മന്ത്രാലയം പ്രഖ്യാപിച്ച ഇന്ധന വിലയെ അടിസ്ഥാനമാക്കി ഷാർജയിലെ ടാക്സി നിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്തേക്കുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇന്ധന വിലയെ ആശ്രയിച്ചാണ് എല്ലാ മാസവും മീറ്റർ ഫ്ലാഗ് ഡൗൺ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. യുഎഇയിലെ ഇന്ധനവില സമിതി എല്ലാ മാസാവസാനമാണ് ഇന്ധനവില പ്രഖ്യാപിക്കുക. ജൂലൈയിൽ എണ്ണവില ഇനിയും കൂടുമോ എന്നുള്ളത് ഇന്ന് ഏത് സമയത്തും തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് കാരണം 2022 ജനുവരി മുതൽ യുഎഇയിൽ പെട്രോൾ വില 56 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്, പ്രത്യേകിച്ച് ഫെബ്രുവരിയിലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം.