ജൂലൈയിലെ പെട്രോൾ വില : ദുബായിലും ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു.

Petrol price in July- Taxi fares increased in Dubai too.

ജൂലൈയിലെ പുതുക്കിയ പെട്രോൾ വില വർദ്ധനവിനെത്തുടർന്ന് ഷാർജയ്ക്ക് പുറകെ ദുബായിലും ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA) സ്ഥിരീകരിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു

ദുബായിലെ ഏറ്റവും കുറഞ്ഞ ടാക്‌സി നിരക്ക് 12 ദിർഹം മാറ്റമില്ലാതെ തുടരും, എന്നാൽ മൊത്തം നിരക്കിനെയാണ് വർദ്ധനവ് ബാധിക്കുക. മാറ്റം മിനിമം ചാർജ്ജ് കഴിഞ്ഞുള്ള ഒരു കിലോമീറ്റർ നിരക്കിലും
വർദ്ധനവ് പ്രതിഫലിക്കും. ഒരു കിലോമീറ്ററിന് 1.99 ദിർഹത്തിൽ നിന്ന് 2.21 ദിർഹമായാണ് നിരക്ക് വർധിപ്പിച്ചതെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു. ഇതിനർത്ഥം, 10-കിലോമീറ്റർ ടാക്സി യാത്രയ്ക്ക് ഇപ്പോൾ 2.20 ദിർഹം കൂടുതലാണ്.

എന്നിരുന്നാലും, ദുബായ് മെട്രോ, ട്രാം, പൊതു ബസുകൾ എന്നിവയുൾപ്പെടെ മറ്റ് പൊതുഗതാഗത രീതികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!