ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് തൃശ്ശൂർ സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി(37)യാണ് മരിച്ചത്. 12 വർഷമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .
നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകുമെന്നാണ് വിവരം.