ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റിന്റെ (GAIAE) സഹകരണത്തോടെ അൽ ഹോസ്ൻ ആപ്പിൽ ഓൺലൈൻ ഹജ് പെർമിറ്റ് സേവനം ആരംഭിച്ചതിനാൽ ഹജ്ജിനായി യു എ ഇയുടെ പുറത്തേക്ക് പോകുന്ന തീർഥാടകർക്ക് പെർമിറ്റ് നിർബന്ധമാണ്. ആപ്പിനുള്ളിലെ ഇ-പെർമിറ്റുമായി ഗ്രീൻ പാസ് പ്രോട്ടോക്കോൾ സംയോജിപ്പിച്ചിരിക്കുകയാണ്.
കോവിഡ്-19-നെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്ത തീർഥാടകർക്ക് നാല് ഘട്ടങ്ങളിലൂടെയാണ് ഗ്രീൻ ഇ-പെർമിറ്റ് ലഭിക്കുക.
- യാത്രാ തീയതിക്ക് 72 മണിക്കൂർ മുമ്പ് നെഗറ്റീവ് പിസിആർ പരിശോധന ഫലം നേടുക.
- മെനിഞ്ചൈറ്റിസ് (നിർബന്ധിതം) എന്ന രോഗത്തിനുള്ള വാക്സിൻ നേടിയതിന്റെ സർട്ടിഫിക്കറ്റുകൾ, കൂടാതെ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള സീസണൽ ഇൻഫ്ലുവൻസ (ഓപ്ഷണൽ) സർട്ടിഫിക്കറ്റുകൾ അറ്റാച്ചുചെയ്യുക.
- തീർത്ഥാടകൻ യാത്ര ചെയ്യാൻ യോഗ്യനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു മെഡിക്കൽ റിപ്പോർട്ട് നേടുക.
- ഹജ്ജിന് യാത്രാനുമതി നേടുക.
അൽ ഹോസ്ൻ നാഷണൽ ഹെൽത്ത് സിസ്റ്റം അനുസരിച്ച്, ഇ-പെർമിറ്റ് നൽകുന്നത് “യുഎഇയുടെ ഹജ് മിഷനിലെ എല്ലാ അംഗങ്ങളെയും സംരക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു”.