ഇന്ന് ബുധനാഴ്ച പുലർച്ചെ തെക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
യുഎഇ സമയം രാവിലെ 6:21 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ പ്രകമ്പനം യുഎഇയെ ബാധിച്ചിട്ടില്ലെന്ന് എൻസിഎം അറിയിച്ചു.