ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിൽ 4 ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.
അതനുസരിച്ച് 2022 ജൂലൈ 8 വെള്ളിയാഴ്ച മുതൽ 2022 ജൂലൈ 11 തിങ്കളാഴ്ച വരെ ദുബായിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. എന്നിരുന്നാലും മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ പണമടച്ചുള്ള സോണുകളായി തുടരും.