യു എ ഇയുടെ ചില ഭാഗങ്ങളിൽ ഇന്നും കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽ ഖസ്‌ന, അൽ ഐൻ ദുബായ് റോഡ്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ സലാമത്ത് തുടങ്ങിയ സ്ഥലങ്ങളിൽ മഴ പെയ്തതായി അതോറിറ്റി അറിയിച്ചു. അൽ ഐനിലെ മഴയുടെ വീഡിയോകൾ പോസ്റ്റ് അതോറിറ്റി ചെയ്തിട്ടുണ്ട്.
ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിയിൽ മാറ്റം വരുത്തുമെന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കാൻ അബുദാബി പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിവേഗ കാറ്റിൽ അവശിഷ്ടങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻ വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
أمطار مساكن #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية pic.twitter.com/fgvrqgMtpe
— المركز الوطني للأرصاد (@NCMS_media) July 8, 2022