ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നടൻ വിക്രത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നെഞ്ചു വേദനയുണ്ടായതായാണ് ആദ്യ റിപ്പോർട്ടുകൾ. വാർത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്.