ജപ്പാനിന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. രാവിലെയായിരുന്നു മുൻ പ്രധാനമന്ത്രിക്ക് നേരെ അക്രമി വെടിയുതിർത്തത്. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്.
ഷിൻസോ ആബെയുടെ ദാരുണമായ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. അബെ ഒരു ആഗോള രാഷ്ട്രതന്ത്രജ്ഞനും മികച്ച നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നാളെ ജൂലൈ 9 ന് ഒരു ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ജപ്പാൻ നാവികസേന മുൻ അംഗമാണ് ആബെയെ വെടിവെച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞു. നാര മേഖലയിൽ വസിക്കുന്നയാളാണ് യമഗാമി. പ്രസംഗവേദയിൽ നിന്നിരുന്ന ആബെയുടെ പത്തടി മാറിയാണ് അക്രമി നിന്നിരുന്നത്. പ്രസംഗിക്കുന്നതിനിടെ ഷിൻസോയുടെ പിന്നിൽ നിന്നും യമഗാമി വെടിവെക്കുകയായിരുന്നു. രണ്ട് തവണ വെടിവെച്ചു. ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത്. വളരെ അടുത്ത് നിന്ന് വെടിയുതിർത്തതിനാലാണ് ആബെയുടെ പരിക്ക് ഗുരുതരമായതെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ ജപ്പാൻ സമയം 11.30-ഓടെയായിരുന്നു ആക്രമണമുണ്ടായത്.
ഷോർട്ട്ഗൺ ഉപയോഗിച്ചാണ് യമഗാമി ആക്രമിച്ചതെന്നും വെടിവെച്ചതിന് ശേഷവും ഇയാൾ കൂസലില്ലാതെ നിൽക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ പ്രതികരണം. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് യമഗാമി ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്.
Sharing a picture from my most recent meeting with my dear friend, Shinzo Abe in Tokyo. Always passionate about strengthening India-Japan ties, he had just taken over as the Chairman of the Japan-India Association. pic.twitter.com/Mw2nR1bIGz
— Narendra Modi (@narendramodi) July 8, 2022