നെയ്യാറ്റിൻകരയിൽ നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് സംഭവം.
സുരേഷ് കുമാർ – ഷീല ദമ്പതികളുടെ ആൺകുഞ്ഞാണ് നിലത്ത് വീണത്. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ് എ ടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.