അബുദാബിലെ ഒരു ഗോഡൗണിൽ തീപിടിത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായത്
തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്നാണ് അബുദാബി പോലീസും സിവിൽ ഡിഫൻസ് അധികൃതരും ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ യോഗ്യതയുള്ള അധികാരികൾ ഉടനടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കിംവദന്തികളിൽ തെറ്റിദ്ധരിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ എടുക്കണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.