യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചില ആന്തരിക പ്രദേശങ്ങളിൽ പ്രത്യേകിച്ച് കിഴക്കോട്ടും തെക്കോട്ടും മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് ചില തീരപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം. ഇന്നലെ രാത്രി ഫുജൈറയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.
ദുബായിലെ ഏറ്റവും ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസുമായിരിക്കും. മിതമായ രീതിയിൽ പൊടി മണൽകാറ്റും വീശിയേക്കും. തുറന്ന സ്ഥലങ്ങളിൽ തിരശ്ചീനമായ ദൃശ്യപരത കുറഞ്ഞേക്കും.