സലാലയില്‍ കടലില്‍ വീണ് കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചിൽ തുടരുന്നു.

Search continues for missing Indians who fell into the sea in Salalah.

സലാലയില്‍ കടലില്‍ കാണാതായ ഇന്ത്യക്കാര്‍ക്കുള്ള തിരിച്ചില്‍ തുടരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രമായ മുഗ്സെയില്‍ ബീച്ചിലായിരുന്നു ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ 8 പേര്‍ വീണത്.

മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്.

ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. പ്രദേശത്തെ പാറക്കെട്ടിലെ സുരക്ഷാ വേലി മുറിച്ചുകടക്കുമ്പോൾ തിരമാലകളില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. അപകടത്തില്‍പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!