അബുദാബിയിലെ അൽ സഹിയ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.
ഔദ്യോഗിക ട്വീറ്റ് അനുസരിച്ച്, അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും ടീമുകൾ തീപിടുത്തത്തിന്റെ റിപ്പോർട്ടുകളോട് പെട്ടെന്ന് പ്രതികരിച്ചതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപ്പിടിത്തത്തെപറ്റിയുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ലഭിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് ടീമുകളും അൽ സഹിയ ഏരിയയിലെ 30 നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം വിജയകരമായി കൈകാര്യം ചെയ്തിരുന്നു. സംഭവത്തിൽ 19 പേർക്ക് നിസാര പരിക്കേറ്റിരുന്നു.