അഗ്നിപഥ് പദ്ധതിയിലൂടെ നാവികസേനയില്‍ ചേരാന്‍ വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം. joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലായ് 30 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പതിനേഴര മുതല്‍ 23 വയസ്സുവരെയുള്ള വനിതകള്‍ക്കും പുരുഷന്മാര്ക്കും അവസരമുണ്ട്.
ഓണ്‍ലൈന്‍ പരീക്ഷ, ശാരീരികക്ഷമത, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. പരീക്ഷയുടെ സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബര്‍ 21-ന് പരിശീലനം ആരംഭിക്കും.