ഷാർജ ഈദ് ഫെസ്റ്റ് സമാപിച്ചു

Sharjah Government's Eid Fest with Excitement

ഈദിനോടനുബന്ധിച്ച് പ്രവാസി തൊഴിലാളികൾക്കായി ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിട്ടി സംഘടിപ്പിച്ച ‘കാർണിവൽ വിത്ത് വർക്കേഴ്സിന് സമാപനം കുറിച്ചു. 15 ദിവസത്തെ ആഘോഷ പരിപാടികളാണ് അൽ സജ്ജ ലേബർ പാർക്കിൽ നടന്നത്. വിപുലമായ ആഘോഷപരിപാടിയുടെ ഉദ്ഘാടന കർമ്മം ഷാർജ ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്‍റ് അതോറിറ്റി ചെയർമാൻ സാലിം യൂസഫ് അൽ ഖസീർ നിർവഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഷാർജയിലെ തൊഴിലാളികൾക്കിടയിൽ സാമൂഹികവും സാംസ്കാരികവുമായ ബന്ധം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജൂൺ 30 ന് ആരംഭിച്ച ആഘോഷ പരിപാടികൾക്കാണ് സമാപനമായത്. ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകൾ, ഷാർജ ഇന്ത്യൻ അസോസിയേഷൻ, യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ ഗ്രൂപ്പ് എന്നിവർ സംയുകതമായാണ് ‘കാർണിവൽ വിത്ത് വർക്കേഴ്സ്’ നടത്തുന്നത്. കലാ-സാംസ്കാരിക-ബോധവത്കരണ പരിപാടികൾ, സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പുകൾ, ലീഗൽ-മോട്ടിവേഷനൽ സെഷൻസ്, ഈദ് ബസാർ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളാണ് തൊഴിലാളികൾക്കായി ആഘോഷവേളയിൽ ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ യാബ് ലീഗൽ ഗ്രൂപ്പ് സി.ഇ.ഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു. പരിപാടിയിൽ റെഡ് ക്രെസെന്റ് ചീഫ് കോർഡിനേറ്റർ അബ്ദുൽ ലത്തീഫ് അൽ ഖാദി, റെഡ് ക്രെസെന്റ് വാളണ്ടിയർ ഹെഡ് ജാസിം അൽ നഖ്‌ബി, ഇവന്റ് ഡയറക്ടർ അബ്ദുള്ള കമാന പാലം, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ.ഇ.പി.ജോൺസൺ, ഇവന്റ് മാനേജർ യാസിർ ഹമീദ്, ഫുഡ് എ.ടി.എം ഡയറ്കടർ ആയിഷ ഖാൻ, ഇവന്റ് കോർഡിനേറ്റർ ഹനീഫ് മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!