അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് : ഷോപ്പിംഗ് മാളിൽ ഉണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു

US_ 3 dead in Indiana mall shooting; witness kills gunman

അമേരിക്കയിലെ ഇൻഡിയാനയിലെ ‘ഗ്രീൻവുഡ് പാർക്ക് ഷോപ്പിംഗ് വലിയ വെടിവയ്പ്പ് നടന്നതായി ഇൻഡിയാന ഗ്രീൻവുഡ് മേയർ മാർക്ക് മിയർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആയുധ ധാരിയായ വ്യക്തിയാണ് വെടിവയ്പ്പ് നടത്തിയതെന്നും മിയർ കുറിച്ചു. ഒരു റൈഫിളും നിരവധി മാഗസിനുകളുമായെത്തിയ അക്രമി ഫുഡ് കോർട്ടിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗ്രീൻവുഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ജിം ഐസൺ പറഞ്ഞു.

അക്രമിയെ കുറിച്ച് വിവരം നൽകാൻ ദൃക്‌സാക്ഷികളോട് അഭ്യർത്ഥിച്ചുകൊണ്ട് ഗ്രീൻവുഡ് പൊലീസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.  ഫുഡ് കോർട്ടിന് സമീപമുള്ള കുളിമുറിയിൽ സംശയാസ്പദമായ ഒരു ബാഗ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അമേരിക്കയിൽ തുടർച്ചയായി വെടിവയ്പ്പും കൊലപാതകങ്ങളും നടക്കുന്നുണ്ട്. പ്രതിവർഷം മാത്രം 40,000 പേരാണ് അമേരിക്കയിൽ വെടിവയ്പ്പിൽ കൊല്ലപ്പെടുന്നതെന്ന് ഗൺ വയലൻസ് ആർക്കൈവ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!