ഇന്ത്യയുടെ 16-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മണിമുതല്‍ ആരംഭിച്ചു. വൈകീട്ട് 4 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പാർലമെന്റിലും അതത് സംസ്ഥാന നിയമസഭകളിലും തിങ്കളാഴ്ച പോളിംഗ് ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ അംഗങ്ങള്‍ക്ക് വ്യത്യസ്ഥ ഇടങ്ങളില്‍ നിന്ന് വോട്ടുചെയ്യാം.
ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും (Draupadi-Murmu) യശ്വന്ത് സിൻഹയുമാണ് (Yashwant Sinha) ഏറ്റുമുട്ടുന്നത്. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം.