ദുബായ് ബിറ്റ്‌സ് പിലാനി ക്യാമ്പസ് വിദ്യാർത്ഥികൾ നിർമ്മിച്ച എഫ് വൺ റേസിങ് കാറിന് നെതർലൻഡ്‌സ് അന്താരാഷ്‌ട്ര വേദിയിൽ മൂന്നാം സ്ഥാനം.
ഭൂരിഭാഗം മലയാളി വിദ്യാർത്ഥികൾ അടക്കം 13 പേർ ചേർന്ന് ദുബായ് ബിറ്റ്‌സ് പിലാനി കോളേജിന്റെ ക്യാമ്പസ്സിൽ നിർമ്മിച്ച എഫ് വൺ റേസിംഗ് കാറിന് അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. നെതർലണ്ടിലെ മത്സരത്തിലേക്ക് പ്രവേശനം കിട്ടിയ സമയം തന്നെ ദുബായ് വാർത്ത ഈ വിദ്യാർത്ഥികളുടെ വീഡിയോ ചെയ്‌ത് ലോകത്തെ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച മേളയിൽ കുട്ടികൾ തന്നെ ഈ കാർ ഓടിച്ചു കാണിക്കുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. റിസൾട്ട് പ്രഖ്യാപനം വന്നപ്പോൾ ഇവർക്ക് മൂന്നാം സ്ഥാനം പ്രഖ്യാപിക്കപ്പെട്ടു.
https://www.facebook.com/nissarasiavision/videos/5078900452222279/?extid=NS-UNK-UNK-UNK-IOS_GK0T-GK1C-GK2C