അബുദാബിയിൽ നിന്നും കുവൈറ്റിലേക്ക് പറക്കാം 99 ദിർഹത്തിന് : 2 പുതിയ റൂട്ടുകൾ ആരംഭിക്കാനൊരുങ്ങി വിസ് എയർ

Fly from Abu Dhabi to Kuwait for AED 99- Wizz Air to launch 2 new routes

വിസ് എയർ അബുദാബി കുവൈറ്റിലേക്ക് 99 ദിർഹത്തിന് പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് കുവൈറ്റിലേക്കും മാലിദ്വീപിലേക്കും രണ്ട് പുതിയ റൂട്ടുകൾ ആരംഭിക്കുമെന്നും വിസ് എയർ അബുദാബി വ്യാഴാഴ്ച അറിയിച്ചു.

കുവൈറ്റിന് 99 ദിർഹം മുതലും മാലിദ്വീപിന് 319 ദിർഹം മുതലുമാണ് നിരക്ക്. ഒക്‌ടോബർ മുതൽ, വിസ് എയർ അബുദാബിയിൽ നിന്ന് മാലിദ്വീപിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ മാലെയിലേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ നാല് തവണ വിമാന സർവീസ് നടത്തും. കുവൈറ്റിലേക്കുള്ള വിമാനങ്ങൾ അബുദാബിയിൽ നിന്ന് ദിവസവും പ്രവർത്തിക്കും.

ടിക്കറ്റുകൾ ഇപ്പോൾ എയർലൈനിന്റെ മൊബൈൽ ആപ്പിൽ നിന്നോ wizzair.com-ൽ നിന്നോ ബുക്ക് ചെയ്യാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!