ഡൽഹിയിലും മങ്കിപോക്സ്‌ : ഇന്ത്യയിലെ നാലാമത്തെ കേസ്

Monkey pox in Delhi too- 4th case in India

ഇന്ത്യയിൽ വീണ്ടും മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു. ഡൽഹിയിലാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചത്. വിദേശയാത്ര ചെയ്യത്തയാളെയാണ് രോഗം സ്ഥിരീകരിച്ച് മൗലാന അബ്ദുള്‍ കലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31 വയസ്സുള്ള ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ മങ്കിപോക്‌സ് ബാധയുണ്ടായിരുന്നത് കേരളത്തില്‍ മാത്രമായിരുന്നു. കേരളത്തിൽ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് എത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്തും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാള്‍ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കുമെന്നാണ് റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!