ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമു (Droupadi Murmu) ജൂലൈ 25, തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് രാഷ്ട്രപതിയുടെ പ്രസംഗം ഉണ്ടാവും.
ചടങ്ങിന് മുമ്പ് സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും ആചാരപരമായ ഘോഷയാത്രയിൽ പാർലമെന്റിലെത്തും.