അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഇന്നും മഴ തുടരുമെന്നും , ഫുജൈറയിലും റാസൽഖൈമയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് യുഎഇയിലുടനീളമുള്ള ആകാശം ഭാഗികമായി മേഘാവൃതമായി കാണപ്പെടുന്നു, പകൽ സമയത്ത് ചില കിഴക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയുള്ള സംവഹന മേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ക്ലൗഡ് പ്രവർത്തനത്തെ തുടർന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾ ഉൾപ്പെടെ യുഎഇയിൽ ഉടനീളം യെല്ലോ, ആംബർ, റെഡ് അലർട്ടുകൾ എൻസിഎം പുറപ്പെടുവിച്ചിട്ടുണ്ട്. ഫുജൈറയിലും റാസൽഖൈമയിലും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ റാസൽഖൈമയിൽ മഴ പെയ്തിരുന്നു. ശക്തമായ കാറ്റ് ആവർത്തിച്ച് വീശുമെന്ന് പ്രതീക്ഷിക്കുന്നു, മണിക്കൂറിൽ 30-40 കി.മീ വേഗതയിൽ, ചിലപ്പോൾ 55 കി.മീ / മണിക്കൂർ വരെ എത്താം
പൊടി കാറ്റ് ഉണ്ടാവുമെന്നതിനാൽ പകൽ സമയത്ത്, തിരശ്ചീന ദൃശ്യപരത കുറഞ്ഞേക്കും.